Advertisement

രുചിവൈവിധ്യങ്ങളുടെ മേളയൊരുക്കി പാടിക്കീല്‍ സ്‌കൂളിലെ കുരുന്നുകള്‍

By kcnchannel / October 27, 2026

ചെറുവത്തൂര്‍: രുചികളുടെ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്തി ജി.യു.പി. സ്‌കൂള്‍ പാടിക്കീലില്‍ ‘രുചിമേളം’ സംഘടിപ്പിച്ചു. രണ്ടാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ ‘രുചിമേളം’ എന്ന ഭാഷാ യൂണിറ്റിന്റെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് പി.ടി.എയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്.
വിവിധ രുചിവിഭവങ്ങളുടെ പ്രദര്‍ശനം, പലഹാരങ്ങളുടെ പേരുകള്‍ തിരിച്ചറിയല്‍, വിഭവങ്ങള്‍ രുചിച്ചറിയല്‍, അവയുടെ നിര്‍മ്മാണരീതികളും സവിശേഷതകളും മനസ്സിലാക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മേളയുടെ ഭാഗമായി നടന്നു. പാഠപുസ്തകത്തിലെ അറിവുകളെ നേരനുഭവങ്ങളിലൂടെ സ്വായത്തമാക്കാനും ഭക്ഷണവൈവിധ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും കുട്ടികള്‍ക്ക് പരിപാടി അവസരമൊരുക്കി.
പി.ടി.എ പ്രസിഡന്റ് ലോഹിതാക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശ്രീകല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. കെ സുഗതന്‍ മാസ്റ്റര്‍, എം.പി.ടി.എ പ്രസിഡന്റ് രമ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിജിനി, രഞ്ജിത്ത്, ലാവണ്യ, ധനേഷ്, രാധിക, ടി.വി. രേഷ്മ, എ. അനുശ്രീ, സുഗേഷ്, മോനിഷ, സന്തോഷ്, ജെംസി, സൈനുദ്ദീന്‍, ഷിബിന, മനു, അസ്മ, ഉബി, ഷബീര്‍, സി. രമ്യ, പി. റഹ്‌മത്ത്, വി. ദിവ്യ, അഞ്ജു, ബിജേഷ്, ലിജിന, ലോഹി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ക്ലാസ് അധ്യാപകന്‍ രാജഗോപാലന്‍ പി. നന്ദി പ്രകാശിപ്പിച്ചു.