Advertisement

മാവിനക്കട്ടയില്‍ പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

By kcnchannel / October 27, 2026

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ തീവ്ര വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പേവിഷബാധ പകരുന്നത് തടയുന്നതിനായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചെങ്കള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാവിനക്കട്ടയില്‍ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്തി. തിങ്കളാഴ്ച നായമ്മാര്‍മൂലയിലെ വെറ്ററിനറി ആശുപത്രിയുടെ ചെങ്ങള സബ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു വാക്‌സിനേഷന്‍ ക്യാമ്പ്.

ചെങ്കള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗം ആയിഷത്ത് മിസിരിയ ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാരംപാടിയിലെ ഉദയകുമാറിന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് ആര്‍., അഖില്‍ കെ.ആര്‍. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.