Advertisement

കാസറഗോഡ് ജില്ലാ ക്രിക്കറ്റ് ലീഗ്: ആസ്‌ക് ആലംപാടി (ബി) ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

By kcnchannel / October 27, 2026

ആലംപാടി: കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാന്യ മുണ്ടോട്ട് കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡിസ്ട്രിക്റ്റ് ലീഗ് 2026-27 (ഡിവിഷന്‍ E) മത്സരങ്ങള്‍ക്കുള്ള ആസ്‌ക് ആലംപാടി (AASC B) ടീമിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ചെയ്തു.

KCA സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി ടീം ക്യാപ്റ്റന്‍ റഹീമിന് ജേഴ്‌സി കൈമാറി പ്രകാശനം നിര്‍വഹിച്ചു.

ടീമിന് എല്ലാവിധ ആശംസകളും നേര്‍ന്ന് അദ്ദേഹം സംസാരിച്ചു. ജില്ലാ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം നേടാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ് ആലംപാടി, എ ടീം ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ്, മറ്റ് ക്ലബ്ബ് ഭാരവാഹികള്‍, ടീം അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.