പ്രവാസി കമ്മീഷന്‍ സിറ്റിംഗ് നടത്തി
കാസര്‍ഗോഡ്: കേരള പ്രവാസി കമ്മീഷന്റെ സിറ്റിംഗ് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് സിറ്റിങ്ങിന് നേതൃത്വം നല്‍കി
പ്രവാസികളുടെയും പ്രവാസി കുടുംബങ്ങളുടെയും കമ്മീഷന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട പരാതികള്‍ സിറ്റിങ്ങില്‍ നേരിട്ട് നല്‍കി പരാതിയുടെ വിശദാംശങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയ നിവേദനത്തോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും പരാതിക്കാരന്റെ പേര്, വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു
