വിദ്യ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം; ഡല്‍ഹി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

വിദ്യ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ നീക്കം നടത്തിയ ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് വലയിലായത്. ജൂലൈ ആറിനാണ് എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോണ്‍ കോള്‍ ലഭിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട്: ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. വിദ്യ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ നീക്കം നടത്തിയ ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് വലയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ജൂലൈ ആറിനാണ് എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോണ്‍ കോള്‍ ലഭിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.സംഭവത്തില്‍ ഐ.ടി നിയമത്തിലെഡി വകുപ്പ് പ്രകാരവും ആള്‍മാറാട്ടം, വഞ്ചനാ ശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിദ്യക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍,ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ രാജ് കുമാറിന്റെ പരാതിയില്‍ മൂന്ന് സംഭവങ്ങളിലും വയനാട് സൈബര്‍ പൊലീസും സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Scroll to Top