പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം ഐസിഎസ്എസ്ആര്‍ സഹകരണത്തോടെ ‘ജിഎസ്ടി പരിഷ്‌കരണവും സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സമ്മേളനം തുടങ്ങി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരക്ക് സേവന നികുതി രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ അനുകൂലമായി സ്വാധീനിച്ചിട്ടുണ്ട്. നികുതി വരുമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. അദ്ദേഹം വിശദീകരിച്ചു.
സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. ബിനോയ് ടി.എ. അധ്യക്ഷത വഹിച്ചു. ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയിലെ പ്രൊഫസര്‍ ഡോ. സച്ചിദാനന്ദ മുഖര്‍ജി മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. മിനിമോള്‍ എം.സി., ഡീന്‍ അക്കാദമിക് ഇന്‍ ചാര്‍ജ്ജ് പ്രൊഫ. എ.വി. സിജിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. സജി ടി.ജി. സ്വാഗതവും കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. കെ. ശ്രാവണ നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.




