കരാര്‍ നല്‍കിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കര്‍ത്തയുടെ മൊഴി. വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ല. ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയത് 2024 ഏപ്രില്‍ മാസത്തില്‍
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി. കരാര്‍ നല്‍കിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കര്‍ത്തയുടെ മൊഴി. വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ല. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കര്‍ത്ത മൊഴി നല്‍കിയത്. മരവിപ്പിക്കല്‍ നടപടി സംബന്ധിച്ച് ഇഡി, അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്‍പാകെയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീണ ടി യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കര്‍ ഇന്ത്യയുടെ 15. 5 ലക്ഷവും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. വീണയുടെ അക്കൗണ്ടില്‍ 1.37 ലക്ഷം രൂപയാണുള്ളത്. എക്സാലോജിക്കിന്റെ അക്കൗണ്ടില്‍ 27,585. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു.
മാസപ്പടി കേസ്: വീണയ്ക്കും പിണറായിക്കും കുരുക്കായി ഇഡിക്ക് കര്‍ത്ത നല്‍കിയ മൊഴി




