കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരു ധാര്‍മികതയുണ്ട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വടികൊടുത്ത് അടി വാങ്ങി, ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങി. ഇരയെയും മാധ്യമങ്ങളെയും രാഹുല്‍ വെല്ലുവിളിച്ചു. പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ രാഹുല്‍ ആക്രമിച്ചെന്നും രാഹുലിനെ ആരും ന്യായീകരിക്കരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഉള്ളതിനേക്കാള്‍ വലിയ ജനകീയ സ്വാധീനം വരുത്തി തീര്‍ക്കാന്‍ രാഹുല്‍ ഹീനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പി ആര്‍ വര്‍ക്ക് നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരു ധാര്‍മികതയുണ്ട് ആ ധാര്‍മികമൂല്യങ്ങള്‍ മാനിക്കുന്ന ഒരാള്‍ക്കും രാഹുല്‍ ചെയ്ത പ്രവര്‍ത്തി അംഗീകരിക്കാനാവില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുല്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

പ്രസവിച്ച അമ്മയെ തല്ലിയാല്‍ രണ്ട് അഭിപ്രായം വരാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത തീരുമാനം ശെരിയായിരുന്നു. പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു. ഇരയെ പുറത്ത് എത്തിച്ചത് രാഹുല്‍ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ സ്വയം അതില്ലാതാക്കി.ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത രീതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറിഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top