ചെറുവത്തൂര്‍ : സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ചെറുവത്തൂര്‍ ബി.ആര്‍ സി , കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കി വരുന്ന വൈവിധ്യ പരിപാടിയുടെ ഭാഗമായ പ്രദേശംദത്തെടുക്കല്‍ പദ്ധതിയുടെ ശില്പശാല കൊടക്കാട് വെല്‍ഫെയര്‍ സ്‌കൂളില്‍ നടന്നു. ചെറുവത്തൂര്‍ സബ് ജില്ലയിലെ കുന്നും കിണറ്റുകര എന്ന പ്രദേശം ദത്തെടുക്കലിന്റെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതി രൂപീകരിക്കുന്ന ഒരു ദിവസത്തെ ശില്പശാലയാണ് നടന്നത്.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ ജില്ല പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയദീപ് എന്‍.കെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍പുന്ന ത്തിരിയന്‍ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് ലക്ച്ചറര്‍ ഡോ: പ്രസന്ന .എ, പി.ടി.എ പ്രസിഡണ്ട് ഷിമോദ് . കെ, എം.പി ടി എ പ്രസിഡണ്ട് അജിത വി, എസ് എം സി ചെയര്‍മാന്‍ ദിലീപ്കുമാര്‍ പി, സീനിയര്‍ അസിസ്റ്റന്റ് നന്ദിത. കെ, ട്രെയിനര്‍ സതീശന്‍ യു, സയന വി എം , പ്രദേശം ദത്തെടുക്കല്‍ ചുമതയുള്ള ശ്രുതി. കെ, സൂര്യ. കെ വി സനൂപ്. സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ചെറുവത്തൂര്‍ ബി.ആര്‍ സി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുബ്രഹ്‌മണ്യന്‍.വി.വി സ്വാഗതവും ചെറുവത്തൂര്‍ ബി.ആര്‍ സി വൈവിധ്യ കോര്‍ഡിനേറ്റര്‍ സാവിത്രി സി നന്ദിയും പ്രകാശിപ്പിച്ചു.
കൊടക്കാട് വെല്‍ഫെയര്‍ സ്‌കൂളില്‍ വൈവിധ്യ ഉന്നതികളെ ദത്തെടുക്കല്‍ ശില്പശാല നടന്നു




