കുമ്പള ഗ്രാമ പഞ്ചായത്ത്, അലോപതി, ആയുര്‍വേദ,യൂനാനി, ഹോമിയോപതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 2026 ജൂലൈ 7-ന് ആരംഭിച്ച ക്യാമ്പ് 15 ദിവസത്തിന് ശേഷമാണ് സമാപിച്ചത്. ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് അനുഗ്രഹമായി.
ക്യാമ്പിന്റെ സമാപനം പരിപാടിയില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍ ഹാജി വൈസ് പ്രസിഡന്റ് ബല്‍കീസ് എം-ഗഫാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ഖാലിദ്,വിവിധ വാര്‍ഡുകളിലെ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കളത്തൂരില്‍ സമാപിച്ചു. ക്യാമ്പില്‍ അലോപ്പതി, ആയുര്‍വേദ,യൂനാനി, ഹോമിയോപ്പതി ഡോക്ടര്‍മാരായ ഡോ:ഷക്കീറലി,ഡോ:രാജീവ്, ഡോ:റൈഹാന,ഡോ:ഷഹാന,ഡോ:രഹന എന്നിവരുടെ സേവനവും ബോധവല്‍ക്കരണവും ശ്രദ്ധേയമായി.
മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്,കുമ്പോള്‍ ജിഎംഎല്‍പി സ്‌കൂള്‍, പെറുവാര്‍ഡ് കടപ്പുറം വായനശാല, കൊടിയമ്മ യു.പി സ്‌കൂള്‍,ഗണേഷ് മന്ദിരം (നാരായണമംഗലം നായിക്കാപ്പ്),പേരാ ല്‍ ജിജെബിഎസ് സ്‌കൂള്‍, എഫ്.ഡബ്ല്യു.സി ബംബ്രാണ, കളത്തൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
മഴക്കാലത്ത് വ്യാപകമായി പടരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും ബോധവത്കരണവും ക്യാമ്പിലൂടെ നല്‍കി.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിന് വലിയ സഹായമാകുന്നതായി നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞു.
ഫോട്ടോ: ആരോഗ്യരംഗത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കുമ്പള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്.




