ഗുരു പൂര്‍ണിമയോടനുബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് കാസറഗോഡ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു. കാസറഗോട്ടെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരായ അടൂര്‍ ഉമേഷ് നായ്ക്ക്, ഐ.വി. ഭട്ട് എന്നിവരെ ആദരിച്ചു.
അഭിഭാഷക പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.ബി.രവീന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. ഏ.സി.അശോക് കുമാര്‍, ജില്ലാ സെകട്ടറി അഡ്വ. നവീന്‍രാജ്, അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വക്കേറ്റ് രാജേഷ് യൂണിറ്റ് സെക്രട്ടറി. അഡ്വക്കേറ്റ് പ്രകാശ്. അഡ്വക്കേറ്റ് ജഹന്ന വിനായക്, അഡ്വക്കേറ്റ് നവ്യ. അഡ്വക്കേറ്റ് ശ്രീചിന്തന. അഡ്വക്കേറ്റ് ചൈത്രാ റൈ. തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരു തുല്യരായ മുതിര്‍ന്ന അഭിഭാഷകരെ അവരുടെ വസതിയില്‍ വെച്ചാണ് ആദരിച്ചത്.
ഗുരുവന്ദനം നടത്തി




