ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളില്‍ ഇരുത്തിയത്? സര്‍ക്കാറിനോട് ചോദ്യവുമായി ഹൈക്കോടതി

കോടികളുടെ കശുവണ്ടി അഴിമതി കേസില്‍ വിചാരണ നേരിടുന്ന കെ.എ. രതീഷ് സുപ്രധാന സര്‍ക്കാര്‍ പദവികളില്‍ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളില്‍ ഇരുത്തിയതെന്ന് ചോദിച്ച കോടതി, നിയമനം എങ്ങനെ സാധ്യമായെന്നും സര്‍ക്കാരിനോട് ആരാഞ്ഞു. കേസില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസില്‍ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോഡ്, റൂട്രോണികസ് എംഡി പദവികളില്‍ ഇപ്പോഴും തുടരുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളില്‍ സര്‍ക്കാര്‍ ഇരുത്തിയതെന്നും രതീഷിന്റെ നിയമനം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.

600 കോടിയുടെ കശുവണ്ടി അഴിമിതിയില്‍ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥന്‍, അഴമിതയില്‍ വിചാരണ നേരിടണമെന്ന് കോടതി പറയുകയും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയും ചെയ്തിട്ടും കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിലാണ് തുടരുന്നത്. ഈ സ്ഥാനത്ത് നിര്‍ന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഖാദിബോര്‍ഡ്, റൂട്രോണികസ് എംഡി സ്ഥാനങ്ങള്‍ക്ക് പുറമെ ഖാദി ക്ഷേമനിധി ബോഡ് ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസര്‍ തസ്തികയിലും ഇയാള്‍ തുടരുകയാണെന്നും ഈ സ്ഥാനം വഹിക്കാന്‍ ഉദ്യോഗസ്ഥന്‍ യോഗ്യനല്ലെന്നുമായിരുന്നും ഹജിക്കാരന്റെ വാദം. ഇത്രയും വലിയ അഴിമതിക്കാരനെ ഈ പദവികളില്‍ ഇരുത്തുന്നത് എങ്ങനെ എന്നായിരുന്നു സര്‍ക്കാറിനോടുള്ള കോടതിയുടെ ചോദ്യം. അഴിമതി നടത്താന്‍ നല്ല സാധ്യതയുള്ള പദവികളാണല്ലോ എന്നും കോടതി പരിഹസിച്ചു. ഗൗരവകരമായ ആരോപണങ്ങളാണ് രതീഷിനെതിരെയെന്ന് പറഞ്ഞ കോടതി ഈ നിയമനം എങ്ങനെ സാധ്യമായെന്നും ആരാഞ്ഞു. കേസില്‍ നാലാഴ്ചയ്ക്കം മറുപടി നല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടടിട്ടുണ്ട്.

ഇടത് സര്‍ക്കാറിന്റെ കാലത്ത് രതീഷിന് വലിയ സംരക്ഷണമാണ് ലഭിച്ചത്. രണ്ട് വട്ടം അഴിമതിയില്‍ സിബിഐ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ പിണറായി സര്‍ക്കാര്‍ തള്ളി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്ോപഴും ഉദ്യോഗസ്ഥന് സംരക്ഷണം ലഭിച്ചു. കോടതി വടിയെടുത്തപ്പോഴായിരുന്നു പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. ഈ ഉത്തരവ് പ്രതിയക്ക് അനുകൂലമായത് ഒടുവില്‍ കോടതി ഇടപെട്ടാണ് തിരുത്തിച്ചത്. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ഇനിയും ഈ പദവിയില്‍ തുടരുമോ അതോ സര്‍ക്കാര്‍ നീക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Scroll to Top