പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് നടപടി അസാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ തെളിവുകളും ഉണ്ടായിട്ടും ക്ലീന്‍ ചിറ്റ് നല്‍കി. വിദേശത്ത് പോയി ഫണ്ട് അഭ്യര്‍ത്ഥിക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. സഹായം തേടി വിദേശത്ത് പോകാന്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് പോലും അന്ന് അനുമതി നല്‍കിയില്ലെന്ന് എംവി ?ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. വിഡി സതീശന്‍ ഫണ്ട് അഭ്യര്‍ഥിക്കുന്നതിന്റെ വിഡിയോയും എംവി ഗവിന്ദന്‍ പ്രദര്‍ശിപ്പിച്ചു.
സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം കാട്ടി എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാക്കുന്നതെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തമാണെന്നും അനുമതി തേടിയിട്ടില്ലെന്നതും മനസിലായെന്ന് അദേഹം പറഞ്ഞു. കേസ് തേച്ചു മാച്ചു കളയാനാണ് ശ്രമം നടക്കുന്നതെന്ന് എംവി ?ഗോവിന്ദന്‍ ആരോപിച്ചു. കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് കേരളം ചര്‍ച്ച ചെയ്യണം. വഴിക്ക് വെച്ച് അന്വേഷണം പൂര്‍ത്തിയാക്കി ക്ലീന്‍ ചിറ്റ് നല്‍കുന്നത് തെറ്റ്. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലെ കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടൂവെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് 22,500 പൗണ്ട് വിവിധ വ്യക്തികളില്‍ നിന്നാണ് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം വന്ന അക്കൗണ്ടിന്റെ കാര്യവും വിഡി സതീശന്‍ തന്നെ പറയുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത്രയും ഗൗരവകരമായ വിഷയത്തില്‍ ആഭ്യന്തര മന്ത്രി തന്നെ വാര്‍ത്തസമ്മേളനം വിളിച്ച് ക്ലിന്‍ ചിറ്റ് നല്‍കുകയാണ്. അഴിമതി ഇല്ലാതാക്കാന്‍ വിജിലന്‍സ് വിസില്‍ ഉദ്ഘാടനം ചെയ്തിട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനര്‍ജനി കേസ് വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു. തെളിവില്ലെന്ന് കാണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്നും ആരോപണം.




