പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ കെ പി എം ടി യു ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍

കോഴിക്കോട്: കേരളത്തിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ (KPMTU) സംസ്ഥാന വ്യാപകമായി ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

2026 ആഗസ്റ്റ് 1 മുതല്‍ 31 വരെയാണ് അംഗത്വ ക്യാമ്പയിന്‍ നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെ സംഘടനയുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരികയും, അവരുടെ തൊഴില്‍പരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കൂട്ടായ്മയിലൂടെ ഉന്നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 1ന് വിവിധ ജില്ലകളില്‍ സംസ്ഥാന നേതാക്കള്‍ ഓണ്‍ലൈനായി മെമ്പര്‍ഷിപ്പ് സ്വീകരിച്ച് നിര്‍വഹിക്കും.

ജില്ലകളിലെ ഉദ്ഘാടനം

കാസര്‍കോട് – അബൂയാസര്‍ കെ.പി., സംസ്ഥാന ജനറല്‍ സെക്രട്ടറി

കണ്ണൂര്‍ –
കെ. സുരേന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട് –
കെ. മനോജ് കുമാര്‍, സംസ്ഥാന കമ്മറ്റിയംഗം

വയനാട് –
കെ. ബല്‍ക്കീസ്,
ജില്ലാ പ്രസിഡന്റ്

മലപ്പുറം –
സക്കീര്‍ അലി, സംസ്ഥാന വൈസ് പ്രസിഡന്റ്

തൃശൂര്‍ – പി.എ. നസീര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി

പാലക്കാട് –
രാജീവ് എം
ജില്ലാ കോഡിനേറ്റര്‍

പത്തനംതിട്ട –
ലിസ്സി ജോസ്, സംസ്ഥാന വൈസ് പ്രസിഡന്റ്

കൊല്ലം –
ജിത്തു ജോസ്
ജ്രില്ലാ കോഡിനേറ്റര്‍)

തിരുവനന്തപുരം – രാംചന്ദ്,
സംസ്ഥാന കമ്മറ്റിയംഗം

കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെ ഒരേ വേദിയില്‍ അണിനിരത്തി തൊഴില്‍ സുരക്ഷ, നിയമപരമായ അംഗീകാരം, പ്രൊഫഷണല്‍ വികസനം, തുടര്‍പഠനം, ക്ഷേമം, ആരോഗ്യ മേഖലയിലെ ടെക്‌നീഷ്യന്‍മാരുടെ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പാരാമെഡിക്കല്‍ മേഖലയിലെ ലബോറട്ടറി, എക്‌സ്-റേ, സി.ടി, എം ആര്‍ ഐ, ഓപ്പറേഷന്‍ തിയേറ്റര്‍, ഡയാലിസിസ്, ഇസിജി, , ഒപ്പ്‌റ്റോമെട്രി, കാത്ത് ലാബ് മറ്റ് അനുബന്ധ വിഭാഗങ്ങളിലെ ടെക്‌നീഷ്യന്‍മാര്‍ക്കും സംഘടനയുടെ അംഗത്വ ക്യാമ്പയിനില്‍ പങ്കാളികളാകാം.

”ഒരുമിച്ച് നില്‍ക്കാം , അവകാശങ്ങള്‍ക്കായി പോരാടാം ‘
എന്ന സന്ദേശവുമായി നടക്കുന്ന ക്യാമ്പയിനില്‍ സംസ്ഥാനത്തെ മുഴുവന്‍ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരും പങ്കാളികളാകണമെന്ന് KPMTU സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ (KPMTU)
Reg. No. TU 19981/2025
Phone: +91 85909 82815
kpmtuofficial@gmail.com

Scroll to Top