അടവുകള്‍ 18ഉം പയറ്റിയവര്‍, എതിരാളികളെ ‘നിലംപരിശാക്കി’യവര്‍, ബിഗ് ബോസ് കോമണേഴ്‌സിനെ വിറപ്പിക്കാന്‍ ഈ മൂന്ന് പേര്‍

അഖില്‍ മാരാര്‍ക്കൊപ്പം ഇവരും ജഡ്ജസാകുന്നു.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. പ്രധാന സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇത്തവണ അ?ഗ്‌നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ബിഗ് ബോസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഗ്‌നിപരീക്ഷ ഓ?ഗസ്റ്റ് 15 മുതലാണ് ആരംഭിക്കുന്നത്. അഗ്‌നിപരീക്ഷ കഴിഞ്ഞാലുടന്‍ ബിഗ് ബോസ് പ്രധാന ഷോ ആരംഭിക്കും. ഒരു കൂട്ടം സാധാരണക്കാരില്‍ നിന്നും ടാസ്‌കുകളുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗെയിമെഴ്‌സിനെ തെരഞ്ഞെടുക്കുകയാണ് അഗ്‌നിപരീക്ഷയുടെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രധാന സീസണില്‍ മാറ്റുരയ്ക്കാം.

മറ്റ് ഭാഷകളില്‍ ഇതിന് മുന്‍പും അഗ്‌നിപരീക്ഷ നടന്നിട്ടുണ്ട്. എന്നാല്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് അഗ്‌നിപരീക്ഷ എന്നൊരു പ്രീ ഷോ പ്രധാന സീസണ് മുന്‍പായി നടക്കുന്നത്. അ?ഗ്‌നിപരീക്ഷയില്‍ പങ്കെടുക്കുന്ന കോമണേഴ്സിന് വെല്ലുവിളിയായി മൂന്ന് ജഡ്ജസ് ആണ് ഷോയില്‍ ഉണ്ടാവുക. ഒപ്പം ഒരു അവതാരകയും. കോമണേഴ്സ് ആരെല്ലാമായിരിക്കും എന്ന പ്രെഡിക്ഷനൊപ്പം ബിഗ് ബോസ് ആരാധകര്‍ തേടി നടന്ന ആ മൂന്ന് ജഡ്ജസുമാര്‍ ആരെല്ലാമാണ് എന്ന വിവരങ്ങളും പുറത്തുവിടുകയാണ്.

അഗ്‌നിപരീക്ഷയില്‍ കോമണേഴ്സിനെ വെള്ളം കുടിപ്പിക്കാനെത്തുന്ന ആ മൂന്നുപേര്‍ ഇവരാണ്. രഞ്ജിനി ഹരിദാസ്, റിയാസ് സലിം , അഖില്‍ മാരാര്‍ …. ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതരായ വ്യക്തികള്‍. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഹൗസിനുള്ളില്‍ സ്വന്തം നിലപാടുകള്‍ മുഖം നോക്കാതെ തുറന്നുപറയുന്ന മത്സരാര്‍ത്ഥി. ആര്‍ക്ക് മുന്നിലും യാതൊരു പേടിയും കൂടാതെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി തല കുനിക്കാതെ നിന്നൊരുത്തി. ഹൗസിനുള്ളില്‍ നിരവധി വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായപ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ രഞ്ജിനി കൂട്ടാക്കിയില്ല. അതിശക്തമായ മത്സരത്തിനൊടുവില്‍ ബിഗ് ബോസ് ഹൗസില്‍ 63 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ രഞ്ജിനി, ഒന്‍പതാം ആഴ്ചയിലെ എലിമിനേഷനിലൂടെയാണ് ഷോയില്‍ നിന്നും പുറത്തായത്. ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല മികച്ച ടെലിവിഷന്‍ അവതാരിക എന്ന രീതിയിലും രഞ്ജിനി പ്രശസ്തയാണ്.

അടുത്തത് റിയാസ് സലിം . ബിഗ് ബോസ് മലയാളം സീസണ്‍ 4-ലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ ഒരു പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍. ബിഗ് ബോസ് ഷോയ്ക്കുള്ളിലും പുറത്തും LGBTQ+കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെക്കുറിച്ചും, ഫെമിനിസത്തെക്കുറിച്ചും കൃത്യമായ നിലപാടുകള്‍ തുറന്നുപറഞ്ഞ് റിയാസ് ശ്രദ്ധനേടി. പുരുഷന്മാര്‍ മേക്കപ്പ് ധരിക്കുന്നതിനെതിരെയുള്ള സമൂഹത്തിന്റെ പരമ്പരാഗത ചിന്താഗതികളെയും റിയാസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ‘ഗെയിം ചേഞ്ചര്‍’ ആയിട്ടാണ് റിയാസ് വിലയിരുത്തപ്പെടുന്നത്. സീസണ്‍ 4 പകുതി പിന്നിട്ടപ്പോഴാണ് റിയാസ് ഒരു വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. തന്റെ മികച്ച തന്ത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും റിയാസ് ഫൈനല്‍ സിക്‌സില്‍ ഇടംനേടുകയും മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഷോയില്‍ ചെലുത്തിയ വലിയ സ്വാധീനം കണക്കിലെടുത്ത് അവതാരകനായ മോഹന്‍ലാല്‍ പ്രത്യേക ‘ഗെയിം ചേഞ്ചര്‍’ പുരസ്‌കാരവും റിയാസിന് സമ്മാനിച്ചിരുന്നു. പിന്നീട് വന്ന സീസണ്‍ 5-ലും, കഴിഞ്ഞ സീസണ്‍ 7-ലും അതിഥിയായി വീട്ടിനുള്ളിലെ ടാസ്‌ക്കുകളില്‍ പങ്കെടുക്കാനും റിയാസ് എത്തിയിട്ടുണ്ട്.

മറ്റൊരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5-ലെ ടൈറ്റില്‍ വിന്നറാണ് അഖില്‍ മാരാര്‍. ചലച്ചിത്ര സംവിധായകന്‍, എഴുത്തുകാരന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലും അഖില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ്. മികച്ച തന്ത്രങ്ങളിലൂടെയും കൃത്യമായ വാദങ്ങളിലൂടെയും പ്രേക്ഷകരുടെ വലിയ പിന്തുണ നേടിയ അഖില്‍, സീസണ്‍ 5-ല്‍ 5 ഒന്നാം സ്ഥാനം നേടിയെടുത്തു. ടാസ്‌ക്കുകളിലെ മികച്ച പ്രകടനവും, ഹൗസിനുള്ളിലെ തമാശകളും, തനതായ കോമഡി ശൈലിയും മാരാരെ ജനപ്രിയനാക്കി.

ഇവര്‍ മൂന്നുപേരുമാണ് അഗ്‌നിപരീക്ഷയില്‍ വിധികര്‍ത്താക്കളായി ഷോയില്‍ എത്തുന്നത്. ഒന്നിനൊന്ന് മികച്ച ജഡ്ജസുമായിരിക്കും മൂവരും എന്നതില്‍ തര്‍ക്കം വേണ്ട . അഗ്‌നിപരീക്ഷയില്‍ പങ്കെടുക്കാനെത്തുന്ന കോമണേഴ്സ് ഇവരെ എങ്ങനെ നേരിടും എന്ന കാര്യത്തില്‍ ആണ് ഇനി ചിന്ത വേണ്ടത് . തന്ത്രശാലികള്‍, സംവാദകര്‍, മൈന്‍ഡ് ഗെയിമാര്‍മാര്‍ എല്ലാമായ ഇവര്‍ മിക്കവാറും കോമണേഴ്സിനെ വെള്ളം കുടിപ്പിക്കാനാണ് സാധ്യത. അതോടൊപ്പം അവതാരകയായി എത്തുന്ന റനീഷയും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയാണ്. ബിഗ് ബോസ് സീസണ്‍ 5-ല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മത്സരാര്‍ത്ഥി കൂടിയാണ് റനീഷ. അവതാരക കൂടി കോമണേഴ്സിന് വെല്ലുവിളിയാകുന്ന ഘട്ടത്തില്‍ അഗ്‌നിപരീക്ഷ പൊടിപാറും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

Scroll to Top