കേരളാ തീരത്തെ എംഎസ്‌സി എല്‍സ കപ്പല്‍ അപകടം: അവശിഷ്ടങ്ങളുടെ നിലവിലെ അവസ്ഥയും അപകടസാധ്യതയും പരിശോധിക്കണം, നേവിയുടെ സഹായം തേടി മാരിടൈം ഡയറക്ടറേ

റ്റ്

കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ നാവികസേനയുടെ സാങ്കേതിക സഹായമാണ് തേടിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പല്‍ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകള്‍ അടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം.
കൊച്ചി: കേരളാ തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ നാവികസേനയുടെ സഹായം തേടി മാരിടൈം ഡയറക്ടറേറ്റ്. കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ നാവികസേനയുടെ സാങ്കേതിക സഹായമാണ് തേടിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പല്‍ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകള്‍ അടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം. അപകടസാധ്യതയും വിലയിരുത്തണം. ഇതിനായി സതേണ്‍ നേവല്‍ കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ടെയ്‌നറുകള്‍ അടക്കം നീക്കം ചെയ്യാനായിട്ടില്ല.

2025 മെയ് 25ന് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ ആണ് ലൈബീരിയന്‍ പതാകയോട് കൂടിയ എല്‍സ 3 കപ്പല്‍ അപകടത്തില്‍പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കപ്പല്‍ അപകടത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിരുന്നു. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പല്‍ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

Scroll to Top