Home Kasaragod പുത്തിഗെയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി ഗണേശന്‍ അറസ്റ്റില്‍

പുത്തിഗെയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതി ഗണേശന്‍ അറസ്റ്റില്‍

by KCN CHANNEL
0 comment

കാസര്‍കോട്: സിപിഎം കക്കെപാടി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ പുത്തിഗെ മേഖലാ പ്രസിഡണ്ടുമായ കക്കെപാടി ഉദയകുമാര്‍(45)നെ സോഡാ കുപ്പി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച പരാതിയില്‍ പ്രതി അറസ്റ്റിലായി. കട്ടത്തടുക്ക പോദോഗിരി വീട്ടിലെ ഗണേശന്‍ എന്ന ദാമോദര(45)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കട്ടത്തടുക്കയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, പ്രശാന്ത് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഈ മാസം 18 രാത്രി ഏഴു മണിയോടെ മുണ്ട്യത്തടുക്കയില്‍ വച്ച് ഉദയകുമാറിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തത്. ജലസംഭരണി മോഷ്ടിച്ച് കടത്തിയതിന് പരാതി നല്‍കിയതിന്റെ പേരിലാണ് ആക്രമണം എന്ന് പറയുന്നു. വയറിന് പരിക്കേറ്റ ഉദയകുമാര്‍ ഇപ്പോള്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബദിയടുക്ക കുമ്പള സ്റ്റേഷനുകളില്‍ പ്രതി ഗണേശനെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.

You may also like

Leave a Comment