എസ്.കെ.എസ്.എസ്.എഫ് ഇബാദ് ദാഇ കോഴ്‌സ് ആലിക്കുട്ടി ഉസ്താദിന് പ്രത്യേക പ്രാര്‍ത്ഥനയോടെ തുടക്കമായി

ചെര്‍ക്കള: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇബാദ് ദാഇ കോഴ്‌സിന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണാര്‍ത്ഥം പ്രത്യേക പ്രാര്‍ത്ഥനയോടെ തുടക്കമായി.

ചെര്‍ക്കള പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന ഉദ്ഘാടന സെഷനില്‍ ആലിക്കുട്ടി ഉസ്താദിന്റെ ദീനി സേവനങ്ങളും പാണ്ഡിത്യവും അനുസ്മരിക്കുകയും, ഉസ്താദിന്റെ മഗ്ഫിറത്തിനും ദര്‍ജ ഉയരുന്നതിനുമായി പ്രത്യേക ദുആ നിര്‍വഹിക്കുകയും ചെയ്തു.

സമൂഹത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പ്രാപ്തരായ ദാഇമാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് കഴിഞ്ഞ റമളാന്‍ പ്രഭാഷണത്തില്‍ പ്രഖ്യാപന നടത്തിയ ദാഇ സമര്‍പ്പണത്തിന്റെ ഭാഗമായിട്ടാണ് ദാ ഇ കോഴ്‌സ് നടക്കുന്നത് , നാളെ ഞായര്‍ രണ്ടാം ഘട്ട ട്രയിനിംഗ് നടക്കും , ജില്ല ചെയര്‍മാന്‍ അബ്ദുല്ല റഹ്‌മാനി അധ്യക്ഷനായി , ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ ചേരൂര്‍ സ്വാഗതം പറഞ്ഞു , ദഅവത്ത് എന്ത് എന്നിന് ശരീഫ് പൊന്നാനി ക്ലാസടുത്തു , എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആലിക്കുട്ടി ഉസ്താദിനെ അനുസ്മരിച്ചു , ജമാഅത്ത് പ്രസിഡന്റ് മുനീര്‍ പി ചെര്‍ക്കളം , സിദ്ധീഖ് കന്നിയടുക്കം , ഹാഷിര്‍ കോട്ടിക്കുളം , യൂസുഫ് ദാഇ , സുഹൈല്‍ ചേരൂര്‍ , ആബിദ് പൊടിപ്പളം സംബന്ധിച്ചു

Scroll to Top