സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു,

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയില്‍ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വാ?ഗമണ്ണില്‍ കോലാഹല മേട്ടില്‍ വീടിന് മുകളില്‍ മണ്ണിടിച്ചിലുണ്ടായി. ഒരാള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂര്‍ അടൂര്‍ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂര്‍മല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്.

Scroll to Top