ദാറുല്‍ ഹുനഫാ ഹിഫ്‌ള് ഖുര്‍ആന്‍ കോളേജിന് ഖത്തര്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് സഹായം നല്‍കി

നെല്ലിക്കുന്ന്: ദാറുല്‍ ഹുനഫാ ഹിഫ്‌ള് ഖുര്‍ആന്‍ കോളേജിന് ഖത്തര്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സാമ്പത്തിക സഹായം നല്‍കി. 2026 ജൂലൈ 31 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം നെല്ലിക്കുന്ന് മുഹ്യിദ്ദീന്‍ ജുമുഅ മസ്ജിദ് കമ്മിറ്റി ഓഫീസില്‍ വെച്ചാണ് തുക കൈമാറിയത്.

ഖത്തര്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ സ്രാങ്ക്, മുഹ്യിദ്ദീന്‍ പള്ളി കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ ഹിഫ്‌ള് ഖുര്‍ആന്‍ കോളേജ് കമ്മിറ്റി പ്രസിഡന്റ് മുനീര്‍ ബിസ്മില്ലയ്ക്ക് തുക കൈമാറി.

ചടങ്ങില്‍ ഖത്തര്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി മുനവ്വറലി പൂരണം, സെക്രട്ടറി മജീദ് തൈവളപ്പ്, ട്രഷറര്‍ ഉമ്മറലി കേളുവളപ്പില്‍, മുന്‍ പ്രസിഡന്റ് അബ്ദു തൈവളപ്പ്, ജമാഅത്ത് അംഗങ്ങളായ അസീസ് തൈവളപ്പ്, ഷബ്സി ബണ്ടി എന്നിവരും തഹ്ഫീദുല്‍ ഖുര്‍ആന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസമ്മില്‍, വൈസ് പ്രസിഡണ്ട് ലത്തീഫ് കോട്ട്.സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, ട്രഷറര്‍ മുഹമ്മദ് ഹാജി ഒമാന്‍, മുഹമ്മദലി ടവര്‍ തുടങ്ങിയവരും പങ്കെടുത്തു.

Scroll to Top