ഡല്‍ഹിയില്‍ സിലിണ്ടറിന് 202 രൂപയുടെ കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില.
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ സിലിണ്ടറിന് 202 രൂപയുടെ കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില. വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമാകും.
തുടര്‍ച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ?ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
പശ്ചിമേഷ്യയിലെ സ്ഥി?തി?ഗതികളടക്കം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോ?ഗം ചേര്‍ന്നിരുന്നു. ഈ യോ?ഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശം: 25-കാരിക്കെതിരേ കേസെടുത്ത് പൊലീസ്; അം?ഗീകരിക്കാനാകില്ലെന്ന് സിജെപി
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ?ഗത്തില്‍ രാജ്യത്തെ ഇന്ധനലഭ്യതയും ഇന്ധനവിതരണവും ഉള്‍പ്പെടെ വിശദമായി ചര്‍ച്ചയായി. രാജ്യത്ത് എല്‍പിജി, പെട്രോള്‍, ഡീസല്‍ ക്ഷാമമില്ലെന്നാണ് യോ?ഗത്തിലെ വിലയിരുത്തല്‍. അതിനിടെ, എല്‍പിജിക്കായി പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2027-ഓടെ എല്‍പിജിയുടെ 25 ശതമാനവും അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.




