പതിറ്റാണ്ടുകളായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ചു വരുന്ന അയ്യഞ്ചാണ്ട് ശമ്പളപരിഷ്‌കരണം ഇടതു ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നും ക്ഷാമബത്തയുടെ കേന്ദ്രതുല്യത ഇല്ലാതാക്കിയെന്നും കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി ആരോപിച്ചു.
അസോസിയേഷന്‍ മഞ്ചേശ്വരം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി മുന്‍സര്‍ക്കാരിന്റെ കാലത്ത് ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം ഇല്ലാതാക്കിയെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരെ പണയപ്പെടുത്തുകയും എല്ലാ വിഭാഗം ജീവനക്കാരുടെയും പക്കല്‍ നിന്നും പ്രതിമാസം തുക പിരിച്ചെടുത്ത് നടപ്പിലാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വികലമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി ടി പി രാജേഷ് മുഖ്യഭാഷണം നടത്തി.
ബ്രാഞ്ച് പ്രസിഡന്റ് റിജിത്ത് ഹൊസ്ദുര്‍ഗ്ഗ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വത്സല കൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലോകേഷ് എം ബി ആചാര്‍ , സി കെ അരുണ്‍കുമാര്‍ , ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ഗിരീഷ് ആനപ്പെട്ടി , പ്രവീണ്‍ വരയില്ലം , നേതാക്കളായ ശ്രീഹരി വള്ളിയോടന്‍, കരുണാകരന്‍ ആദൂര്‍, ഒ ഡി ജയന്‍ , നിഖില്‍ വള്ളിക്കുന്ന് , ജയറാം എന്നിവര്‍ സംസാരി
ഇടത് ഭരണത്തില്‍ ശമ്പള പരിഷ്‌കരണത്തിലെ അഞ്ചുവര്‍ഷ തത്വം അട്ടിമറിക്കപ്പെട്ടുഎന്‍ ജി ഒ അസോസിയേഷന്‍




