കാസര്‍ഗോഡ്: മേരാ യുവ ഭാരത് കാസര്‍ഗോഡും നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നശ മുകത് ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ വച്ചു നടന്ന പരിപാടി കാസര്‍ഗോഡ് എം.എല്‍ എ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ Dr. വി. എസ് അനില്‍ കുമാര്‍ അദ്ധ്യഷത വഹിച്ചു. ഗവണ്‍മെന്റ് കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ എ. എന്‍ മനോഹരന്‍, തന്‍ബീതുള്‍ ഇസ്ലാം കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി. ജുവൈരിയ എന്നിവര്‍ ആശംസകളറിയിച്ചു.
കാസര്‍ഗോഡ് ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് സ്വാഗത പ്രസംഗവും മേരാ യുവ ഭാരത് വൊളണ്ടിയര്‍ ശ്രുതി സുകു നന്ദി പ്രകാശനവും നടത്തി.ഗ്രൂപ്പ് സോങ്, ഗ്രൂപ്പ് ഡാന്‍സ്, മൈം, പെയിന്റിംഗ്, പ്രസംഗം, സ്ലാം പോയട്രി റില്‍ മത്സരം എന്നിങ്ങനെ 8 മത്സരങ്ങളില്‍ 120 ഓളം കുട്ടികള്‍ പങ്കെടുത്തു. ലഹരി വിമുക്ത വികസിത ഭാരതത്തിനായി യത്‌നിക്കുമെന്നു ഓരോരുത്തരും പ്രതിജ്ഞ ചെയ്തു.




