മീലാദ് ഫെസ്റ്റ് പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം നടത്തി

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് ഫെസ്റ്റിന്റെ പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ഹൈദ്രോസ് ജുമാമസ്ജിദില്‍ വെച്ച് നടന്നു. ജീവ കാരുണ്യ പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ മുഹമ്മദ്കുഞ്ഞി കുളത്തിങ്കാല്‍ മീലാദ് കമ്മിറ്റി ചെയര്‍മാന്‍ അയ്യൂബ് ബറക്കാത്തിന് ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഖത്തീബ് ജുനൈദ് ജലാലി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് പ്രസിഡണ്ട് ഹബീബ് കൂളിക്കാട്, സെക്രട്ടറി കെ യു ദാവൂദ്, ട്രഷറര്‍ ബഷീര്‍ മാട്ടുമ്മല്‍, വൈ : പ്രസിഡണ്ട് ഹനീഫ ബികെ, സദര്‍ മുഅല്ലിം ജുനൈദ് റഹ്‌മാനി, മിലാദ് കമ്മിറ്റി ഭാരവാഹികളായ ആഷിഖ് ഇസ്ഹാഖ് ഹാജി, മശ്ഹൂദ് കുളത്തി ങ്കാല്‍, അന്‍സാരി മാട്ടുമ്മല്‍, ഷാഹുല്‍ ഹമീദ്, സത്താര്‍ കൊളവയല്‍, ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരായ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ് കുളത്തിങ്കാല്‍, മൂസ റൈറ്റര്‍, ഇഖ്ബാല്‍ കുളിക്കാട് , ഹനീഫ കുളത്തിങ്കാല്‍, തിഡില്‍ അബദുള്‍ റഹ്‌മാന്‍, അന്‍വര്‍ പി ബി, ബഷീര്‍ ബെസ്റ്റ് ഇന്ത്യ, അബ്ദുള്‍ ഖാദര്‍ നാസര്‍ എന്‍ വി, തൊട്ടിയില്‍ മുഹമ്മദ് കുഞി, ശിഹാബ് കുളത്തിങ്കാല്‍, സമീര്‍, അക്ബര്‍, ഷാഫി ചിത്താരി, ഹനീഫ, അഹമ്മദ് കപ്പണക്കാല്‍, ഖാലിദ് കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു

Scroll to Top