പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍; സിപിഎം പറയുന്നതനുസരിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രതികരണം

ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുന്‍ഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രോജക്ട് പത്തനംതിട്ടയായിരിക്കും. മറ്റ് ഏജന്‍സികള്‍ ചേര്‍ത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാന്‍ പോലും സമയം കിട്ടിയില്ല. വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകും. കൂടുതല്‍ ഹെലികോപ്റ്റര്‍ നല്‍കും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടന്‍ നീക്കം ചെയ്യും. അറിഞ്ഞത് മുതല്‍ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ സമാന സാഹചര്യം നേരിട്ടിട്ടും പത്തനംതിട്ടയില്‍ എത്താതെ വിരുന്നിന് പോയത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതേസമയം, പ്രളയക്കെടുതിയില്‍ 5 മരണം കൂടി. മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിയാതെ നില്‍ക്കുകയാണ് മധ്യ കേരളം.

Scroll to Top