തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ കുളത്തില്‍ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാനാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.45-ഓടെയാണ് അപകടം നടന്നത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തി. തിരച്ചിലിനൊടുവില്‍ പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപമുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തളിപ്പറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുളത്തില്‍ വീണ് ഒമ്പത് വയസ്സുകാരന്‍ മരിച്ചു




