ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് കാഞ്ഞങ്ങാട് കിഡ്‌സ് മാള്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. സോണ്‍ ചെയര്‍പേഴ്‌സണ്‍ പി. മധുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ. കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ പള്ളഞ്ചി സ്വാഗതം ആശംസിക്കുകയും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് അഷറഫ് പരമ്പത്ത്, ഗോവിന്ദന്‍ നമ്പൂതിരി, ബഷീര്‍ കുശാല്‍, എം. ബി. ഹനീഫ്, അന്‍വര്‍ ഹസന്‍, പി. എം. അബ്ദുല്‍ നാസര്‍, അഷറഫ് കൊളവയല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ട്രഷറര്‍ ലയണ്‍ ഹംസ അസീസ് പി. നന്ദി രേഖപ്പെടുത്തി.

Scroll to Top