പെന്‍ഷന്‍ വിതരണത്തിലെ പുതിയ സര്‍ക്കാര്‍ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബാങ്കില്‍ നേരിട്ട് പോകാന്‍ കഴിയാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേമ പെന്‍ഷന്‍ സംവിധാനം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. ബാങ്കില്‍ പോയി പണം വാങണമെന്ന തീരുമാനം കുറേയേറേ പേരെ ബാധിക്കും. പല സംവിധാനം പരാജയപ്പെട്ട കാരണമാണ് ഈ രീതി നടപ്പാക്കിയത്. പകുതിയോളം ആളുകള്‍ നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവരാണെന്നും ഉത്തരവ് നേരിട്ട് ബാങ്കില്‍ പോയി പണം വാങ്ങാന്‍ കഴിയാത്ത വരെ ബാധിക്കുമെന്നും കെഎന്‍ ബാല?ഗോപാല്‍ പറഞ്ഞു.
പെന്‍ഷന്‍ ആളുകള്‍ക്ക് കിട്ടാതെ പോകുന്ന അവസ്ഥ വരും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പെന്‍ഷനായി ലഭിക്കുന്നത് കുറഞ്ഞ തുക മാത്രമാണ്. പഴയ സംവിധാനത്തിലും ആ തുക കിട്ടുന്നതില്‍ യാതൊരു തടസ്സവും വരില്ല. ക്ഷേമ പെന്‍ഷന്‍ സംവിധാനം ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ല് ഇങ്ങനെ കുറിച്ചുള്ള ആളുകളെ കുറിച്ചാണ്. ക്രമക്കേട് ഉണ്ടെങ്കില്‍ അത് ഇല്ലാതാക്കാനുള്ള നടപടി എടുക്കണം. പോരായ്മ വരുത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും ക്രമക്കേടുണ്ടെന്ന് പറഞ്ഞ് സംവിധാനം തന്നെ ഇല്ലാതാക്കുന്നത് ശരിയല്ല. സര്‍വ്വീസ് സംഘടനകളെ കുറിച്ചുള്ള പ്രതികരണം മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാതിരുന്നതാണെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.




