കാഞ്ഞങ്ങാട് | പഴയകടപ്പുറം മുഹ്യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയും മനാറുല്‍ ഉലൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന ശൈഖുനാ ആലംപാടി ഉസ്താദിന്റെ പതിനഞ്ചാം ആണ്ട് അനുസ്മരണ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പഴയകടപ്പുറം ജുമുഅ മസ്ജിദ് അങ്കണത്തില്‍ ജമാഅത്ത് വൈസ് പ്രസിഡന്റ് എം. കെ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി.
ഇന്ന് രാത്രി ഏഴരക്ക് കെ.പി അബ്ദുര്‍റഹ്‌മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ ശൈഖുനാ മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്ത് നടക്കും. എട്ടിന് നടക്കുന്ന മതപ്രഭാഷണം ജമാഅത്ത് പ്രസിഡന്റ് കെ.പി അബ്ദുല്‍ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മുദര്‍രിസ് ഹാഫിള് ഉനൈസ് സഖാഫി ഉദ്ഘാടനം ചെയ്യും. ഡോ.ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുസ്സത്താര്‍ പഴയകടപ്പുറം സ്വാഗതവും സെക്രട്ടറി എം.കെ മഹ്‌മൂദ് നന്ദിയും പറയും.
നാളെ രാവിലെ അബ്ദുര്‍റഹ്‌മാന്‍ ഇബ്‌നു ശൈശേഖ് തങ്ങളുടെ നേതൃത്വത്തില്‍ ആലംപാടി ഉസ്താദ് മഖാം സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍ നടക്കും. പത്തിന് മൗലിദ് ദിക്‌റ് മജ്‌ലിസിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ നേതൃത്വം നല്‍കിും.
പതിനൊന്നിന് ആലംപാടി ഉസ്താദ് അനുസ്മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മനാറുല്‍ ഉലൂം പ്രസിഡന്റ് പി.എം കുഞ്ഞബ്ദുല്ല ദാരിമി അധ്യക്ഷത വഹിക്കും. മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണവും നടത്തും. അബ്ദുസ്സത്താര്‍ സഖാഫി പുത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, വൈ.എം അബ്ദുര്‍റഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ജമാഅത്ത് ജനറല്‍ സെക്രട്ടറി സി.പി അഹ്‌മദ് സ്വാഗതവും പി.എ അമീര്‍ നന്ദിയും പറയും.
മറ്റു പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും. അന്നദാനത്തോടെ പരിപാടി
ആലംപാടി ഉസ്താദ് ആണ്ടിന് പ്രൗഢമായ തുടക്കം;അനുസ്മരണ സമ്മേളനം കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.




