അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാനൊന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നാട്ടിലുള്ള ?ഗുണ്ടകള്‍ പലതും പറയും, നോക്കാം’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി.
പാലക്കാട്: അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നാട്ടിലുള്ള ?ഗുണ്ടകള്‍ പലതും പറയും, നോക്കാം’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവില്‍പോയ ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിയ്ക്കായി പൊലീസിന്റെ വ്യാപക തെരച്ചില്‍ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടം ഓണം കഴിഞ്ഞാല്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനില്‍ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. 7000-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 100 കോടിയിലധികം വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടത്തില്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് നടപ്പാക്കും. കൊറിയര്‍ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയര്‍ കമ്പനികള്‍ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കാലത്ത് കേരളത്തില്‍ സ്പിരിറ്റ് ഒഴുകുന്ന ഒരു പ്രവണതയുണ്ട്. അത് ഇനി അനുവദിക്കില്ല. ഓഗസ്റ്റ് 15 ഓടെ കേരള പൊലീസില്‍ സമൂലമായ മാറ്റം വരാന്‍ പോവുകയാണ്. ‘മൈ പൊലീസ് സ്റ്റേഷന്‍’ എന്ന രീതിയിലേക്ക് സ്റ്റേഷനുകളുടെ മുഖം മാറും. കസ്റ്റഡി മര്‍ദനം ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകും. എല്ലാ സ്റ്റേഷനുകളിലെയും സിസിടിവികള്‍ നിരീക്ഷിക്കും. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലിരുന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളും നിരീക്ഷിക്കുന്ന ഹൈടെക് സംവിധാനം വരികയാണ്. ജനങ്ങളുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്താന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ഫീഡ് ബാക് രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ചൊല്ലുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയത് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Scroll to Top