ഓപ്പറേഷന്‍ തൂഫാന്‍:
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാസര്‍ഗോഡ് എ എസ് പി അച്ചുത് അശോക് ഐ പി എസ് ട്രോഫി ലോഞ്ചിംഗ് നിര്‍വഹിച്ചു …
?കാസര്‍ഗോഡ് : കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന, ബ്ലോക്ക് പരിധിയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ഇന്‍ഡിപെന്‍ഡന്‍സ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്’ 2026 ഓഗസ്റ്റ് 8-ന് രാവിലെ 9 മണി മുതല്‍ ചെര്‍ക്കള നൂണ്‍ അറീനയില്‍ വച്ച് നടക്കും.
കാസര്‍കോട് ബ്ലോക്ക് പരിധിയിലെ പ്രമുഖരായ 16-ഓളം ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റ്ല്‍ വിജയികള്‍ക്ക് നല്‍കുന്ന ക്രിസ്റ്റലില്‍ മനോഹരമായി നിര്‍മ്മിച്ച ട്രോഫി യുടെ ലോന്‍ചിങ് കാസര്‍ഗോഡ് എ എ എസ് പി ശ്രീ അച്യുത് അശോക് ഐ പി എസ് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഡിട്ടോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
കേരള സ്‌കൂള്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീം വൈസ് ക്യപ്റ്റന്‍ മിറാന ഇഖ്ബാല്‍ മുഖ്യാഥിതിയായി
വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ മറിയ മാഹിന്‍, എം എസ് മൊയ്ദീന്‍,
?ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, സി. വി. ജെയിംസ്, കാദര്‍ മാന്യ, സഫീന, ശാഹിദ എന്നിവരും സാംസ്‌കാരിക-പൊതു പ്രവര്‍ത്തന മേഖലയിലെ പ്രമുരും, ബ്ലോക്ക് പഞ്ചായത്ത് ഉദ്ധ്യോഗസ്ഥരും സംബന്ധിച്ചു.
ബി ഡി ഒ റംസീന പി കെ നന്ദി പറഞ്ഞു.




