തൃക്കരിപ്പൂര്‍:ഉടുംമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം-ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ഒളവറയുടെ നേതൃത്വത്തില്‍ ഒളവറ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ വെച്ച് ‘ജീവിത ശൈലി രോഗങ്ങള്‍ നേരത്തേ കണ്ടെത്താം,ആരോഗ്യവാനായ ജീവിതം നയിക്കാം’എന്ന സന്ദേശം നല്‍കിക്കൊണ്ട് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ആരോഗ്യ പ്രവര്‍ത്തകരായ ജെ.എച്ച്.ഐ മിഥിന്‍,ജെ.പി.എച്ച്.എന്‍ അഞ്ജന.കെ.വി,ആശാ വര്‍ക്കര്‍ കവിത. ടി.വി തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയന്‍,സെക്രട്ടറി സി.ദാമോദരന്‍, കൗണ്‍സിലര്‍മാരായ ടി.വി.ഗോപി,കെ.വി. സുരേന്ദ്രന്‍,വനിതാ വേദി കണ്‍വീനര്‍ ആശാ പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി.




