അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ചരമദിനത്തോടനുബന്ധിച്ച്ചെര്‍ക്കള വിന്‍ഡ് വാലി റിസോര്‍ട്ടില്‍ ടീം കാസര്‍കോട് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പിന്നണി ഗായിക സ്വര്‍ണ കെ. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.

ചെര്‍ക്കള. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ചരമദിനത്തോടനുബന്ധിച്ച് ടീം കാസര്‍ഗോഡ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചെര്‍ക്കള വിന്‍ഡ് വാലി റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങ്.പിന്നണി ഗായിക സ്വര്‍ണ്ണ കെഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.

”സോ സാല്‍ പെഹ്ലെ”എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ജാബിര്‍ പാട്ടില്ലത്ത്, സൈനബ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നീന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങില്‍ റഫിയുടെ ചരമദിനത്തോടനുബന്ധിച്ച് നടത്തിയ മുഹമ്മദ് റഫി ഗാനാലാപന മത്സരത്തില്‍ വിജയിച്ച വിശ്വംഭരന്‍ വെള്ളിക്കോത്ത്, മുഹ്‌സിന്‍ ചൂരി, ഗണേശ് നീര്‍ച്ചാല്‍ എന്നിവര്‍ക്ക് മെമന്റോ വിതരണം ചെയ്തു.മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ആലപിക്കുകയും അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം അനുസ്മരിക്കുകയും ചെയ്തു.
അസ്മാസ് അഹ്‌മദ് ഹാജി, വി.അബ്ദുള്‍ സലാം, ബി.എം.സാദിഖ് രവി കൊട്ടോടി, മുഹമ്മദ് പട്‌ള, ഖാദര്‍ പള്ളം, ശോഭന ടീച്ചര്‍, അന്‍വര്‍ കെ.ജി,മധുമുണ്ടയില്‍,സിദ്ദീഖ് പടപ്പില്‍,സുധ മധു, സുബൈര്‍ പടപ്പില്‍,ഹമീദ് കാവില്‍, KL14 ടീം അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ:മുഹമ്മദ് റാഫി ഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിശ്വംഭരന്‍ വെള്ളിക്കോത്തിന് പിന്നണിഗായിക സ്വര്‍ണ്ണ കെഎസ് മെമെന്റോ സമ്മാനിക്കുന്നു.

Scroll to Top