ഇഡി ആക്രമണക്കേസ്; ഒരു പ്രതി അറസ്റ്റില്‍, വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ വച്ച്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോ?ഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദര്‍ശാണ് പിടിയിലായത്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോ?ഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദര്‍ശാണ് പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. ഇയാള്‍ക്കായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഒളിവില്‍പോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല.

Scroll to Top