കാസര്‍കോട്: ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രവാസിയും തളന്കരയില്‍ സ്ഥിര താമസക്കാരനുമായ രോഗിക്ക് ചികിത്സാ സഹായം കൈമാറി. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജി ചികിത്സാ സഹായം കൈമാറി ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി എന്നും മുന്‍പന്തിയിലാണെന്നും, സമൂഹത്തിലെ അര്‍ഹരായവരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ടാകുമെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. കെഎംസിസി കാസര്‍കോട് മണ്ഡലം സെക്രട്ടറി ശംസുദ്ധീന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം. ഇഖ്ബാല്‍, ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ സെക്രട്ടറി റിയാസ് പട്ട്‌ള, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ കുഞ്ഞാമു ഹാജി, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ തൊട്ട, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, കെഎംസിസി നേതാക്കളായ ഹുസൈന്‍ പാറക്കട്ട, അബ്ബാസ് ചെമനാട്, കാസിം ചാല, അഷ്‌റഫ് ചാല, ഉദുമ മണ്ഡലം കെഎംസിസി പ്രസിഡന്റ് റഹ്‌മാന്‍ കട്ടക്കാല്‍, മനാഫ് ചെമ്മനാട്, മുഹ്‌സിന്‍ ചെമ്മനാട്, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ഹാരിസ് ബദിര, കെഎംസിസി ജില്ലാ കോര്‍ഡിനേറ്റര്‍ കുഞ്ഞാമു ബെദിര എന്നിവര്‍ സംസാരിച്ചു. മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എം എച്ച് മുഹമ്മദ് , അബ്ദുറഹ്‌മാന്‍ കാസി, നാസര്‍ ചായിന്റടി എസ് മുഹമ്മദ് കുഞ്ഞ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കാസര്‍കോട് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് നവാസ് ചേരൂര്‍ നന്ദി പറഞ്ഞു.
അര്‍ഹരായവര്‍ക്ക് കൈത്താങ്ങായി പ്രവാസി സമൂഹത്തിന്റെ കാരുണ്യവും സഹകരണവും ഉറപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.




