കറുത്ത ബാഡ്ജ് യൂണിഫോമില്‍ ധരിച്ച എഎംവിമാര്‍ക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിന്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത? കമ്മീഷണറുടെ നടപടി. മുന്നറിയിപ്പില്‍ എംവിമാരെ ഒഴിവാക്കി.
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തില്‍ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണര്‍. കറുത്ത ബാഡ്ജ് യൂണിഫോമില്‍ ധരിച്ച എഎംവിമാര്‍ക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിന്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത? കമ്മീഷണറുടെ നടപടി. മുന്നറിയിപ്പില്‍ എംവിമാരെ ഒഴിവാക്കി. അതേസമയം, എന്ത് ചട്ടലംഘനമാണ് നടന്നതെന്ന് വ്യക്തമാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ?ഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് എഎംവിഐമാര്‍ അടക്കമുള്ള ഉദ്യോ?ഗസ്ഥര്‍ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്. ഇന്ന് മുതല്‍ പെറ്റി പിരിക്കില്ലെന്നും വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ?ഗസ്റ്റ് 22-ന് ?ഗതാ?ഗത കമ്മിഷണറേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്.
പത്തനംതിട്ട അടൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉ?ദ്യോ?ഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ?ഗസ്ഥരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജു, ഷം. ഷമീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടയല്ല, അടൂരില്‍ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോ?ഗസ്ഥര്‍ പറയുന്നത്.




