ജില്ലാ യൂത്ത് ക്ലബ്ബ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് ജോഡോ യാത്രയ്ക് ആസ്‌ക് ആലംപാടി സ്വീകരണം നല്‍കി


ആലംപാടി: യുവജന ക്ലബ്ബുകളുടെ വികസനവും ശക്തീകരണവും ലക്ഷ്യം വെച്ച് കാസറഗോഡ് ജില്ല യൂത്ത് ക്ലബ്ബ് ഫെഡറേഷന്‍ നടത്തിയ ജില്ലാതല യൂത്ത് ക്ലബ്ബ് ജോഡോ യാത്രയ്ക് ആസ്‌ക് ആലംപാടി സ്വീകരണം നല്‍കി, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അദ്ധ്യക്ഷതയില്‍ യാത്ര അംഗങ്ങളായ മോഹനന്‍ മാങ്ങാട്, ഗ്രേസ്സി ജോസ്,സുകുമാരന്‍ കുദ്രെപ്പാടി ആസ്‌ക് ജി സി സി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ് എന്നിവര്‍ പ്രസംഗിച്ചു ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും ഷെരീഫ് പാലക്കാര്‍ നന്ദിയും പറഞ്ഞു മറ്റു യാത്ര അംഗങ്ങളായ, രാജീവന്‍ ടി വി, പുരുഷോത്തമന്‍ കാരക്കുന്ന്,നവാസ് എരിയാല്‍, മസ്തൂഖ് കുമ്പള, മണികണ്ഠന്‍ പെരുമ്പള എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത് ആസ്‌ക് ആലംപാടിയുടെ അംഗങ്ങളും സംബന്ധിച്ചു

Scroll to Top