കുമ്പടാജെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ മുഴുവന്‍ സ്‌കൂളിനെയും പുകയില രഹിത സ്ഥാപന -പരിസരമായി പ്രഖ്യാപിച്ചു.


കുമ്പടാജെ: കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെ പരിധിയില്‍ഉള്ള 7 വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 2026 മാര്‍ച്ച് മാസം 28 നും ജൂലൈ മാസo 30നും COTPA ACT പ്രകാരമുള്ള മുഴുവന്‍ മാനദണ്ഡങ്ങളും നടപ്പാക്കിയതിന്റെ ഭാഗമായി പുകയില രഹിത സ്ഥാപന – പരിസരമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട 9 മാനദണ്ഡങ്ങള്‍ അടങ്ങിയ അവലോകന സ്‌കോര്‍ കാര്‍ഡില്‍ മുഴുവന്‍ സ്‌കൂളിനും 100 മാര്‍ക്ക് ലഭിക്കുകയും, സ്‌കൂള്‍ സ്ഥാപന മേധാവി പ്രഖ്യാപനo നടത്തിയ രേഖ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്തതിനു ശേഷമാണ് മെഡിക്ക ആഫീസര്‍ ഡോ: സയ്യിദ് ഹാമിദ് ഷുഹൈബ് അവര്‍കള്‍ സ്ഥാപന മേധാവിക്ക് സര്‍ട്ടിഫികറ്റ് വിതരണം ചെയ്തത്. പുകയില വിരുദ്ധ പെരുമാറ്റ ചട്ടം ഹെല്‍ത്ത് ഇസ്‌പെക്ടര്‍ ശ്രീ. സുരേഷ്‌കുമാര്‍ സ്ഥാപന മേധാവിക്ക് കൈമാറി. പരിപാടിയില്‍ ജെ.പി. എച്ച്.എന്‍. ശ്രീമതി നിഷാദ, നിദിഷ, ജെ.എച്ച്. ഐ.ശ്രീമതി. രേവതി. എം.എല്‍.എസ്.പി. നഴ്‌സ് ശ്രീമതി. ദിവ്യശ്രീ, ആര്‍.ബി.എസ്.കെ. നഴ്‌സ് ശ്രീമതി അബിളി. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top