മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമക്കേട് നടന്നിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മുന്‍ കായിക മന്ത്രിയുടെ വാദങ്ങളെ തള്ളി ഇപ്പോഴത്തെ മന്ത്രി രംഗത്തെത്തി.
തിരുവനന്തപുരം: മെസിയെ കേരളത്തില്‍ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്‌പെയിനില്‍ പോകാന്‍ കരാര്‍ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, മെസിയുടെ പേരിലെ കള്ളക്കളിയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സര്‍ക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകള്‍ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാര്‍ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിയാക്കി.
ഇത് സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണ്. ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയാണ് തകര്‍ത്തത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന നടപടികള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചട്ടം മറികടന്ന് കൈമാറിയെന്നും ദുരുപയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെസിയുടെ പേരിലെ കള്ളക്കളിയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായില്ല എന്ന വാദം പൊളിയുന്നു; അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Related image2
സീബ്രാ ലൈനുകളുടെ വീതി കൂട്ടാന്‍ സര്‍ക്കാര്‍, കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് കര്‍മ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോണ്‍
അതേസമയം, മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി കായികമന്ത്രി ഒ ജെ ജെനീഷ് തള്ളിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടല്‍ നടന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. 20 ദിവസം മുന്‍പ് മാത്രം റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലില്‍ റൂള്‍സ് ഓഫ് പ്രൊസിജ്യര്‍ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു.
അമീറ ആരെന്ന കാര്യത്തില്‍ മുന്‍മന്ത്രി വ്യക്തത വരുത്തണം. ദുരൂഹമായ പേരാണ്. അതിലടക്കം അന്വേഷണം വേണം. മുന്‍ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ?. മന്ത്രിയുടെ വിദേശയാത്രയില്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സര്‍ക്കാരിനെ മുന്‍മന്ത്രി നോക്കുകുത്തിയാക്കി. 126 കോടി നഷ്ടപ്പെട്ട സ്പോണ്‍സര്‍ അത് തിരിച്ചുകിട്ടാന്‍ എന്ത് ചെയ്തു. എന്തുകൊണ്ട് പരാതി നല്‍കിയില്ല. സ്‌പോണ്‍സറെ തെരഞ്ഞെടുഞ്ഞത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഒന്നും ഫയലുകളില്‍ ഇല്ല. ലാഭ വിഹിതം ആര്‍ക്ക് പോകും എന്നതില്‍ വ്യക്തതയില്ലെന്നും ഒജെ ജെനീഷ് പറഞ്ഞു. മുന്‍മുഖ്യമന്ത്രി അറിഞ്ഞായിരുന്നോ അബ്ദുഹ്‌മാന്റെ വിദേശയാത്രയെന്നത് പരിശോധിച്ച് പറയാമെന്നും സ്വാഭാവികമായും അറിയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




