കാസര്‍കോട്, ആഗസ്റ്റ് 15: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വേദ ഹാപ്പിനസ് സെന്റര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി സൈക്കോളജി ക്ലിനിക്ക്, കാസര്‍കോട്, ഓഗസ്റ്റ് 15-ന് രാവിലെ 9.30 മുതല്‍ കാസര്‍കോട് ന്യൂ ബസ് സ്റ്റാന്‍ഡില്‍ എക്‌സിബിഷന്‍ കം സെയില്‍ സംഘടിപ്പിക്കുന്നു.
രാവിലെ 11.00 മണിക്ക് ബഹു. എം.എല്‍.എ. കല്ലട്ര മാഹിന്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്യും. Smt shahina salim Vishita adhithi aayrikkum. ചടങ്ങില്‍ വേദ ഹാപ്പിനസ് സെന്റര്‍ ക്ലിനിക്കിന്റെ ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമായ ശ്രീമതി പ്രിയങ്ക പി., ജോയിന്റ് ഡയറക്ടര്‍ ശ്രീ വിനീത് വേണുഗോപാല്‍, സൈക്കോളജിസ്റ്റുമാരായ കുമാരി ശ്രീദേവി കുമാരി രഞ്ജിമ, കുമാരി പ്രജ്ഞ, കുമാരി പ്രിയ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ശ്രീമതി നിഷ, കുമാരി ഗോപിക എന്നിവരും പങ്കെടുക്കും. കൂടാതെ മുനിസിപ്പാലിറ്റി, പോലീസ് വകുപ്പ്, എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരിക്കും.
കാസര്‍കോട് ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍, പ്രത്യേക വിദ്യാലയങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍ ഡെഫ് ആന്‍ഡ് ഡംബ് സ്‌കൂളുകള്‍, ബ്ലൈന്‍ഡ് സ്‌കൂളുകള്‍, എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്നവരും നിര്‍മിച്ച കരനിര്‍മിത ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കിയ കുട്ടികളും സ്ഥാപനങ്ങളിലെ അംഗങ്ങളും തങ്ങളുടെ സ്റ്റാളുകളില്‍ പങ്കെടുത്ത് സന്ദര്‍ശകരുമായി സംവദിക്കുന്നതാണ്.
പരിപാടിയുടെ ഭാഗമായി വേദ ഹാപ്പിനസ് സെന്റര്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിന വീഡിയോ നിര്‍മ്മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണവും നടക്കും.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം എത്തി ഭിന്നശേഷിക്കാരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ഈ ആഘോഷത്തിന്റെ ഭാഗമാകാന്‍ ഏവരെയും വേദ ഹാപ്പിനസ് സെന്റര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.




