ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി, ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

കരിമ്പട്ടികയില്‍പ്പെട്ട കമ്പനിക്ക് കരാര്‍ ലഭിച്ചതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറയുന്നു. വിജിലന്‍സ് അന്വേഷണത്തില്‍പ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.
തിരുവനന്തപുരം: ശബരിമലയില്‍ നടന്ന നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം വിജിലന്‍സ് എസ്പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന ക്രമക്കേടുകളുണ്ടെന്ന് മന്ത്രി കത്തില്‍ പറയുന്നു. കരിമ്പട്ടികയില്‍പ്പെട്ട കമ്പനിക്ക് കരാര്‍ ലഭിച്ചതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറയുന്നു. വിജിലന്‍സ് അന്വേഷണത്തില്‍പ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.

Scroll to Top