മെസിയുടെ പേരിലെ കള്ളക്കളി; മുന്‍ കായിക മന്ത്രിയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ രേഖ, സ്‌പോണ്‍സര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയതിന് തെളിവുകള്‍ പുറത്ത്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട്, സ്‌പോണ്‍സര്‍ക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കായിക വകുപ്പ് സെക്രട്ടറി അയച്ച കത്തില്‍, സര്‍ക്കാരിനും സാമ്പത്തിക പ്രയാസമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: മെസിയുടെ പേരിലെ കള്ളക്കളിയില്‍ സ്‌പോണ്‍സര്‍ക്ക് വേണ്ടി അന്നത്തെ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനവും. സ്‌പോണ്‍സര്‍ക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ തേടിയതിന് തെളിവുകള്‍ പുറത്തുവന്നു. അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് സര്‍ക്കാര്‍ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അര്‍ജന്റീനയുടെ പിന്മാറ്റം സര്‍ക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തില്‍ പറയുന്നു. അതേസമയം, മെസിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ സര്‍ക്കാര്‍ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും.

പിഴ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ തേടിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. സ്‌പോണ്‍സര്‍ ഫീസ് അടക്കാന്‍ വൈകിയതിനു എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കണമെന്നും അംബാസഡര്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കണം. 2025 ജൂലൈ 7നാണ് കത്ത് അയച്ചത്. നഷ്ടം ഞങ്ങള്‍ക്ക് ഉണ്ട്. അര്ജന്റീനയുടെ പിന്മാറ്റം സര്‍ക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാകുമെന്നും കായിക വകുപ്പ് സെക്രട്ടറി പറയുന്നു. സര്‍ക്കാരിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും ഫണ്ട് ശേഖരണം പ്രതിസന്ധിയാകുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അര്‍ജന്റീന ടീമിന്റെ വരവ് സര്‍ക്കാര്‍ ഉള്‍പ്പെട്ട ത്രികക്ഷി ഏര്‍പ്പാട് ആണെന്നും കത്തില്‍ സമ്മതിക്കുന്നു.

വിരമിക്കല്‍ സൂചന നല്‍കി മെസ്സി, എന്റെ ശരീരവും കാലുകളും തളര്‍ന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്റെ മരണശേഷം ആദ്യ പ്രതികരണം

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യും, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

Scroll to Top