കാസര്‍കോട്: വിദേശത്തും നാട്ടിലും ഒരുപോലെ സ്‌നേഹത്തിന്റെ പാലം തീര്‍ത്ത ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മ ‘ക്യൂട്ടിക്ക്’ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേല്‍പറമ്പ് ന്യൂ ഗോള്‍ഡന്‍ ബേക്കറി ഓഡിറ്റോറിയത്തില്‍ ‘ക്യൂട്ടിക്ക് സംഗമം’ സംഘടപ്പിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരികെ വന്നവരും ഇപ്പോഴും ഖത്തറില്‍ ഉള്ളവരും ഒരേ വേദിയില്‍ ഒത്തുകൂടിയപ്പോള്‍ പഴയ കാലത്തെ കഥകളും കൂട്ടായ്മയുടെ ഊഷ്മളതയും നിറഞ്ഞ സായാഹ്നമായി അത് മാറി.
മാനേജിംഗ് ഡയറക്ടര്‍ ലുക്ക്മാനുല്‍ ഹക്കിമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. മഹമ്മൂദ് പി.എ, ബഷീര്‍ സ്രങ്ക്, സത്താര്‍ മദീന, ശംസുദ്ധീന്‍ കോളിയാട്, ഷാഫി മാടന്നൂര്‍, ഹാരിസ് ഏരിയാല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ബഷീര്‍ കെ.എഫ്.സി നന്ദി രേഖപ്പെടുത്തി.




