ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്‌പെന്‍ഷന്‍ റദ്ദാക്കണം, അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദ് ആണ് ഹര്‍ജി നല്‍കിയത്
കൊച്ചി: ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദ് ആണ് ഹര്‍ജി നല്‍കിയത്. സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിഡി സവര്‍ക്കറുടെ പേര്. അതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വിഡി സവര്‍ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

2026 ഓഗസ്റ്റ് 6-ന് നടന്ന ക്വിസില്‍ ”ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് വിഡി സവര്‍ക്കര്‍ എന്ന ഉത്തരമാണ് നല്‍കിയിരുന്നത്. കുമ്പള കാസര്‍ഗോഡ് മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് വിഡി സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Scroll to Top