ശൈഖുല്‍ ജാമിഅ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും എം എസ് മദനി തങ്ങള്‍ക്കുള്ള സ്‌നേഹാദരവും നടത്തി

കാസര്‍കോട്: ജംഇയ്യത്തുല്‍ അസ്‌നവിയ്യീന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായിരുന്ന ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്മരണവും സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം എസ് തങ്ങള്‍ മദനിക്കുള്ള സ്‌നേഹാദരവും നായന്മാര്‍മൂല പാണലം ഗോള്‍ഡന്‍ ഫോറില്‍ സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബoബ്രാണ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശുഐബ് തങ്ങള്‍ ബാഫഖി അല്‍ അസ്‌നവി കുറ്റ്യാടി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന സദസ്സിന്ന് നേതൃത്വം നല്‍കി. സമസ്ത ജില്ലാ മുശാവറ അംഗം ബാവിക്കര അബ്ദുല്‍ ഖാദര്‍ ബാഖവി ഉദ്‌ബോധന പ്രസംഗം നടത്തി. സമസ്ത മുദരിബ് മുഹമ്മദ് അലി അല്‍ അസ്‌നവി അല്‍ അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തി.അഷ്‌റഫ് അല്‍ അസ്‌നവി മര്‍ദള ആമുഖ ഭാഷണം നടത്തി.
സമസ്തയുടെ പോഷക ഘടകങ്ങളുടെ നേതാക്കളായ അബൂബക്കര്‍ സാലൂദ് നിസാമി ,ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി.അബ്ദുല്‍ ലത്തീഫ് അല്‍ അസ്‌നവി
ചെര്‍ക്കള, ഇര്‍ശാദ് ഹുദവി
ബെദിര, സ്വാലിഹ് ഫൈസി
ചെര്‍ക്കള ,സി.എം.മൊയ്തു മൗലവി ചെര്‍ക്കള ,ആദം ദാരിമി നാരവാടി ,മഹ്‌മൂദ് ഹാജി ചെങ്കള ,സുഹൈല്‍ ഫൈസി കമ്പാര്‍, മുഹമ്മദ് ഹനീഫ് അല്‍ അസ്‌നവി, തന്‍വീര്‍ തൗഫീഖ് അല്‍ അസ്‌നവി, ബദറുദ്ദീന്‍ ചെങ്കള, ശഫീഖ് അല്‍ അസ്‌നവി ചര്‍ളടുക്ക, ഹാരിസ്
ദാരിമി ബെദിര ,ജമാലുദ്ദീന്‍ ദാരിമി ആലംപാടി, അമാനുല്ലാഹ് അല്‍ അസ്‌നവി,നാഇഫ് അല്‍ അസ്‌നവി, അയ്യൂബ് അല്‍ അസ്‌നവി പ്രസംഗിച്ചു.

Scroll to Top