ലോക്‌സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരം ഇന്ത്യാ സഖ്യം ബഹിഷ്‌കരിച്ചപ്പോള്‍ ഡിഎംകെ എംപി കനിമൊഴി പങ്കെടുത്തു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് ബഹിഷ്‌ക്കരിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയപ്പോള്‍, കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ദില്ലി: മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്‌സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരത്തില്‍ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി. ഇന്ത്യാ സഖ്യം ചായ സത്ക്കാരം കോണ്‍?ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് ചായസത്ക്കാരം ബഹിഷ്‌ക്കരിച്ചതെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ചായ സല്‍ക്കാരം രാഹുല്‍ ഗാന്ധി ബഹിഷ്‌കരിച്ചിരുന്നു. കിരണ്‍ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുല്‍ അറിയിച്ചു.
സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭയില്‍ എത്തി. പാര്‍ലമെന്റില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സഭയിലെത്തി. അമിത് ഷാ പാര്‍ലമെന്റിലെത്തി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അവസാന ദിനം മാത്രമാണ് അമിത് ഷാ എത്തിയത്. അതേസമയം, രാജ്യസഭയില്‍ അവസാന ദിനവും ബഹളം. അപമാനിതരാകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. ലോക്‌സഭയില്‍ എത്തിയ അമിത് ഷാ, രാജ്യസഭയില്‍ എത്തിയില്ല.




