കാസര്‍ഗോഡ്: ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം കാസര്‍ഗോഡ് റോട്ടറി ഭവനില്‍ നടന്നു.വിവിധ തൊഴിലാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. കുഞ്ഞിരാമന്‍, വി എച്ച് പി വിഭാഗ് പ്രമുഖ് സങ്കപ്പ ഭണ്ഡാരി, ബി ജെ പി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് പി രമേശ്, ബി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:പി മുരളീധരന്‍ബി എം എസ് സംസ്ഥാന സമിതി അംഗം വി വി ബാലകൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
തൊഴിലാളി സംഘടനാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും അദ്ദേഹം നടത്തിയ സേവനങ്ങള്‍ യോഗത്തില്‍ അനുസ്മരിച്ചു.
കോവിഡ് കാലത്ത് ദുരിതമനുഭവിച്ച തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്നതിനായി സംഘടനയുടെ നേതൃത്വത്തില്‍ ‘സേവാനിധി’ സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും അനുസ്മരണ യോഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികളും ബി.എം.എസ്. പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുത്തു.ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ബമ്പ്രാണ നന്ദിയും പറഞ്ഞു
ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം നടന്നു




