കല്‍പ്പറ്റ : വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുനരധിവാസം സംബന്ധിച്ച ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥയായിരുന്നു. അത് പരിഹരിച്ചു. മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ആരെയും ഒഴിവാക്കില്ല. മാനുഷിക പരിഗണന വച്ച് തന്നെ പുനരധിവാസം നടത്തും. ഡിഡിഎംഎയ്ക്ക് മുന്നിലുള്ള പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലേക്ക് വരുമ്പോള്‍ അനുഭാവപൂര്‍വം പരിഗണിക്കും. 7 സെന്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ നിബന്ധന. ഇതനുസരിച്ചാണ് പുനരധിവാസം മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ചൂരല്‍മല-മുïക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുനരധിവാസം സംബന്ധിച്ച ലിസ്റ്റില്‍ ഇരട്ടിപ്പുïായത് കുറ്റകരമായ അനാസ്ഥയായിരുന്നു. അത് പരിഹരിച്ചു.