കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് തീര്‍ത്ഥാടന യാത്രയൊരുക്കാന്‍ കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 29ന് രാത്രി 8 മണിയ്ക്കാണ് യാത്ര പുറപ്പെടുക. മൂകാംബിക ക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, കുടജാദ്രി എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907627645, 9544477954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അതേസമയം, മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 16ന് വാഗമണ്ണിലേയ്ക്ക് യാത്രയുണ്ട്. പുലര്‍ച്ചെ 5 മണിയ്ക്ക് ആരംഭിക്കുന്ന യാത്രയില്‍ ഒരാള്‍ക്ക് 1020 രൂപയാണ് നിരക്ക്. മാര്‍ച്ച് 20ന് പുറപ്പെടുന്ന നിലമ്പൂര്‍ യാത്ര രണ്ട് രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കും. നിലമ്പൂര്‍ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരാള്‍ക്ക് 2,400 രൂപയാണ് നിരക്ക്.
39