പുത്തിഗെ: പ്രവാചകര്‍ മുഹമ്മദ് നബി തങ്ങളുടെ ആയിരത്തി അഞ്ഞൂറ്റിഒന്നാം ജന്മദിന മാസം സമാഗതമായതിന്റെ വരവറിയിച്ച് ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് വിളംബര റാലി മുള്ളേരിയക്ക് നവ്യാനുഭവം പകര്‍ന്ന് സമാപിച്ചു. മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും സ്ഥാപന നേതാക്കളും അണിനിരന്ന റാലിയെ വീക്ഷിക്കുന്നതിന് ജാതിമതഭേദമന്യേ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. സ്‌കൗട്ടിന്റെയും ദഫിന്റെയും ഫ്‌ലവര്‍ ഷോകള്‍ അടങ്ങുന്ന വിവിധ പ്രദര്‍ശനങ്ങളുടെ ചുവടുവെപ്പുകളും പ്രവാചക പ്രകീര്‍ത്തന ഗീതങ്ങളും ശ്രദ്ധേയമായി. ചെറിയ കാലങ്ങള്‍ കൊണ്ട് മുഹിമ്മാത്ത് വളര്‍ത്തിയെടുത്ത വൈജ്ഞാനിക മുന്നേറ്റം സഹകാരികളില്‍ ആവേശം വിതറി. മുള്ളേരിയ അഹദലിയ്യ സെന്റര്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുള്ളേരിയ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അഹ്‌മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹബീബ് തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സയ്യിദ് ഖലീല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യഹ്യ തങ്ങള്‍, സയ്യിദ് മുത്തു തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ത്വല്‍ഹത്ത് തങ്ങള്‍, മൊയ്ദു സഅദി ചേരൂര്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, സുലൈമാന്‍ കരിവെള്ളൂര്‍, റഫീഖ് സഅദി ദേലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹാജി അമീറലി ചൂരി, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുറഹ്‌മാന്‍ സഖാഫി പള്ളങ്കോട്, സൂഫി മദനി, മന്‍ഷാദ് അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി നാരമ്പാടി, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി മണ്ഠമ, ഗുണാജെ അബ്ദുല്ല ഹാജി, നടുബയല്‍ മുഹമ്മദ് ഹാജി, ഉമര്‍ മാഹിന്‍ മുഗു, ബഷീര്‍ കുമ്പോല്‍, അലി ഹിമമി ബെള്ളിപ്പാടി, കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്ല ഹാജി മുള്ളേരിയ, അജ്മാന്‍ മുഹമ്മദ് ഹാജി, ഹാരിസ് ഹിമമി സഖാഫി പരപ്പ, സിദ്ദീഖ് ഹാജി പൂത്തപ്പലം, നാഷണല്‍ അബ്ദുള്ള, മൂസ നേജിക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന സംഗമം ഐ സി എഫ് നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ സന്ദേശഭാഷണം നടത്തി. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക നന്ദിയും പറഞ്ഞു.




